റോസ് ഇല്ലാത്ത അത്തകളം…

റോസ്പൂവല്ല… ഇത് മുള്ളില്ലാത്ത റോസ്, എന്റെ പെങ്ങളാണ്. ഓച്ചു എന്നാണ് ഞങ്ങള് വിളിക്കാ. എന്നേക്കാൾ ഒരു മൂന്ന് മൂന്നര വയസ്സ് മൂപ്പുണ്ട്. ചെറുപ്പത്തിൽ എല്ലാരും റോസ്മോൾ എന്ന് വിളിക്കണത് കേട്ട് 2 വയസുള്ള ഞാനും വിളിച്ചു. പക്ഷെ ഞാൻ വിളിച്ചപ്പോ അത് ഓച്ചോൾ എന്നായി. അതാണ്‌ പിന്നീട് ലോപിച്ച് ഓച്ചു ആയത്. ഇൻട്രൊഡക്ഷനിലെ കാണുന്ന സ്നേഹം കണ്ട് ആരും തെറ്റിധരിക്കണ്ട.. അത് വെറും പ്രഹസനമാണ് സജീ… 2 പതിറ്റാണ്ടിലധികമായി ഞങ്ങളുടെ ഈ തല്ലുകൂടൽ മഹാമഹം തുടങ്ങീട്ട്. ഇന്നും അതിനൊരു കോട്ടവും തട്ടിയിട്ടില്ല. 2 പിശാശുക്കളും എങ്ങട്ടേലും പോയ മതി എന്ന് അമ്മച്ചി ഈ കഴിഞ്ഞ ആഴ്ച്ച കൂടി പറഞ്ഞെ ഉള്ളൂ.നിങ്ങള് വിജാരികണ പോലത്തെ, ആങ്ങളേടെ ഷർട്ട്‌ അലക്കി തേച്ചുതരുന്ന,ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ക്‌ളീഷെ പെങ്ങളല്ല ഈ മൊതല്, മറിച്ച് ചാനൽ മാറ്റിയതിന് ടീവി റീമോട്ടോണ്ടു എന്റെ തലമണ്ട അടിച്ചുപൊളിച്ച ടീമാണ്.

ഓണമായാലും ക്രിസ്മസ് ആയാലും ശരി ഞങ്ങളുടെ വീട്ടിൽ പൂക്കള്ളോം, ക്രിസ്മസ് കൂടുമെല്ലാം 2 എണ്ണം കാണും. ഞാൻ ഉണ്ടാക്കിയതും അവളുണ്ടാക്കിയതും. അതിൽ ഒരെണ്ണം അവിചാരിതമായ സാഹചര്യത്തിൽ നശിപ്പിക്കപ്പെടും. പിന്നങ്ങോട്ട് അടിപൂരമാണ്. ദൈവം സഹായിച്ച് ഇന്നേ വരെ അല്ലാ ഓണക്കാലത്തും ഞങ്ങൾ ഒരുമിച്ചിണ്ടായിരുന്നു. അന്നൊക്കെ പൊരിഞ്ഞ അടിയും നടന്നിട്ടുണ്ട്.പൈസ കൊടുത്തു പൂ വാങ്ങി അത്തകളം ഇട്ടിട്ടുണ്ട്, പറമ്പിലെ മുക്കുറ്റിയും തുമ്പയും പറിച്ച് പൂക്കളമിട്ടിട്ടുണ്ട് എന്തിന് ഗൾഫിലുവരെ ഞങ്ങൾ പൂക്കളമിട്ടിട്ടുണ്ട്.

ഈ ഓണത്തിന് പക്ഷേ എന്റെ കൂടെ ഓച്ചു ഇല്ല. കുടിമ്പിനി ആണ്, 4 വയസുള്ള ഒരു കുട്ടി ഇണ്ട്, പിന്നെ ലോക്ക്ഡൌൺ ആയതുകൊണ്ട് വരവും പോക്കുമൊക്കെ കൊറവാണ്. പക്ഷെ അതുവിചാരിച്ച് തല്ലൂട്ടത്തിൽനിന്നു വിരമിച്ചിട്ടൊനില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇടക്ക് ഇടക്ക് വീഡിയോ കാൾ ചെയ്ത് കൊഞ്ഞനം കുത്തുന്നുണ്ട്. അങ്ങനെ ആദ്യമായി ഇപ്രാവശ്യം വീട്ടിൽ ഒരു അത്തകളമേ ഉണ്ടായിരുന്നുള്ളൂ.വീട്ടിലെ പൂ തന്ന്യാ ഉപയോഗിച്ചെ, കാശ് കൊടുത്ത് പൂവാങ്ങി ഇടുന്നതിനേക്കാൾ ഒരുപാട് അന്തസ്സുണ്ട് ഇതിന് .വീട്ടിൽ വല്യ ഒച്ചയും ബഹളോന്നില്ലാണ്ട് കാര്യം കഴിഞ്ഞു. പക്ഷെ അപ്പൊ ആർക്കൊരു സുഗോമില്ല.വീട് ഉറങ്ങിപ്പോയി എന്നാണ് വല്യമ്മച്ചി പറയുന്നേ. ഈ കൊറോണ ഒന്ന് കഴിയാച്ചാ ക്രിസ്മസ് കൂടെങ്ങലും 2 എണ്ണമിണ്ടാക്കി ഞങ്ങൾക്ക് ഞങ്ങളുടെ പാരമ്പര്യം തുടരാമായിരുന്നു…

©2020 robusta

Published by Jimmy John

After a long term of boredom becoming a boredom. I think it's time to show up. A young lad who gave upon impressing people, instead loves to share, express and communicate those raw thoughts and vague imaginations with all readers, friends and folks.

10 thoughts on “റോസ് ഇല്ലാത്ത അത്തകളം…

      1. कृपया एकदा तरी माझ्यासाठी किमान सांगू शकाल का? – फ्लॉवर बेड “pookalam”😬

        Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this: