സോളമന്റെ സങ്കീർത്തനം..

1998 ജനുവരിയിലെ ഒരു പ്രഭാതം, തിരുഹൃദയം എൽ.പി. സ്കൂളിലെ നാലാം ക്ലാസ്സ്‌ ബി.യിലെ ആദ്യ പീരിയഡ്. കണക്ക് അധ്യാപിക സിസിലി ടീച്ചർ ക്ലാസ്സിലേക്ക് കടന്നു വരുന്നു. ടീച്ചർക്ക്‌ മുന്നിൽ ഒരു പരാതിയുമായി അരവിന്ദ് കെ. പി. നില്പുണ്ട്.തന്റെ മുനമാറ്റി പെൻസിൽ സോളമൻ ഡേവിസ് കട്ടെടുത്തു എന്നാണ് പരാതി. “സോളമൻ കള്ളനാ ടീച്ചറെ.. അവൻ എന്റെ പെൻസിൽ നോട്ടമിട്ടിരുന്നു” – അരവിന്ദ് ബഹളം വെച്ചു. സിസിലി ടീച്ചർ സോളമനെ വിളിച്ചു – “നീ അരവിന്ദന്റെ പെൻസിൽ എടുതുണ്ടോടാ ? “. “ഇല്ല ടീച്ചർ !!” – ഒരു കുലുക്കമില്ലാതെ സോളമൻ മറുപടി കൊടുത്തു. അരവിന്ദ് മൂത്രമൊഴിക്കാൻ പോയപ്പോൾ സോളമൻ പെൻസിൽ മേശപൊറത്തിന് എടുക്കുന്നത് കണ്ടതായി അരുൺ അതിനിടയിൽ സാക്ഷി പറഞ്ഞു. സിസിലി ടീച്ചർ സോളമനു നല്ല 2 പെട കൊടുത്തതോടെ അവൻ സത്യം മണിമണിയായി പറഞ്ഞു, പെൻസിൽ തിരിച്ചു കൊടുക്കുകയും ചെയ്‌തു. അടിയുടെ വേദന സോളമന്റെ മുഖത്തു കണ്ണ് നീര് വീഴത്തി. സിസിലി ടീച്ചർ അവനെ ആശ്വസിപ്പിച്ചു – “മോനെ നിനക്ക് എന്തേലും വേണമെങ്കിൽ എന്നോട് ചോദിച്ചൂടേ, ടീച്ചറ് തരില്ലേ !!”. കണ്ണീർ പതുക്കെ തുടച്ചു സോളമൻ പറഞ്ഞു – “എന്നാ ടീച്ചർ എനിക്കൊരു ഗിറ്റാർ വാങ്ങി താ”. ടീച്ചർ കൊറച്ചു നേരം സ്തബ്ധയായി നിന്നു, എന്നിട്ട് ഒരു മറുപടി കൊടുത്തു – “നീ ക്ലാസ്സിൽ ഫസ്റ്റ് ആയിക്കോ,  എന്നാ നമുക്ക് വഴി ഇണ്ടാക്കാ”. “അപ്പൊ എനിക്ക് കിട്ടീത് തന്നെ” – എന്ന് സോളമന്റെ മറുപടി.

“സോളമൻ സിസിലി ടീച്ചറുടെ കൂട്ടുകാരിയുടെ പേരകുട്ടിയാണ്. അവന്റെ വീട്ടില്ലേ അവസ്ഥ ടീച്ചർക്ക് നല്ല പോലെ അറിയാം. അവന്റെ അപ്പൻ അവന്റെ അമ്മക്ക് അവനെ വയറ്റിൽ ഉള്ളപ്പോൾ ഒരപകടത്തിൽ പെട്ടു മരിച്ചു പോയതാ.ആ ഞെട്ടലിൽ ആണ് അവന്റെ അമ്മ അവനെ പ്രസവിച്ചത്. അവൻ ജന്മനാ ഒരു അപസ്മാരരോഗി ആണ്. ദാരിദ്ര്യം നിറഞ്ഞ ബാല്യവും, രോഗവും അവനെ ഒരു വാശികാരനാക്കി. പക്ഷേ പള്ളിയിലെ കൊയറിൽ അവൻ അംഗമാണ്, കലയോടും സംഗീതത്തിനോടും അവനു നല്ല താല്പര്യമുണ്ട് . “

സിസിലി ടീച്ചർ മൂന്നു മാസത്തിൽ റിട്ടയർ ചെയ്യുകയാണ്. സ്റ്റാഫ്‌ റൂമിൽ ഇരിക്കുമ്പോൾ മറ്റു ടീചർമാരുമായി ക്ലാസ്സിൽ നടന്ന സംഭവം ടീച്ചർ ചർച്ച ചെയ്തു . ഒടുവിൽ അവന്റെ കഴിവിന് ഒരു അംഗീകാരമായി അവനു ഒരു സർപ്രൈസ് കൊടുക്കാൻ സിസിലി ടീച്ചറും മറ്റു ടീച്ചർമാരും തീരുമാനിച്ചു. പട്ടണത്തിലെ ഒരു നല്ല ഇൻസ്ട്രുമെന്റ് കടയിൽ നിന്ന് അവർ ഒരു ഗിറ്റാർ ഓർഡർ ചെയ്തു.

3 ദിവസം കഴിഞ്ഞ് ഒരു ഉച്ചയൂണിന്റെ സമയത്ത് ഗിറ്റാർ സ്കൂളിലേക്ക് എത്തി. കുട്ടികളെല്ലാം ആ വലിയ പൊതിക്ക് ചുറ്റും ഓടി കൂടി. ഹെഡ് മിസ്ട്രസ് വന്നതോടെ കുട്ടികളെല്ലാം ഓടിയകന്നു. സോളമൻ ഊണ് കഴിക്കാൻ വീട്ടിൽ പോയിരിക്കുകയാ. സിസിലി ടീച്ചറും മറ്റു ടീച്ചർമാരും സോളമനെ കാത്തിരുന്നു.ഉച്ച കഴിഞ്ഞുള്ള പീരിയഡിനുള്ള ബെൽ അടിച്ചു. ഊണ് കഴിഞ്ഞു സോളമൻ എത്തിയില്ല. സർപ്രൈസ് കൊടുക്കാൻ ഇരുന്ന സിസിലി ടീച്ചർക്ക് ഉച്ച മുഴുവനും വിരസമായി അനുഭവപെട്ടു.

സമയം 2.30 ആയപ്പോൾ ആ വാർത്തയുമായി സ്കൂളിലെ പ്യൂൺ മത്തായി ചേട്ടൻ എത്തി. “സോളമനെ ഇനി കാക്കണ്ട സിസിലി ടീച്ചറെ, അവൻ ഇനി വരില്ല, അവൻ പോയി. “ഊണ് കഴിച്ചു തിരിച്ചു വരുന്ന വഴിക്ക്, കുളത്തിന്റെ വക്കത്തു വെച്ച് അവനു അസുഖം (അപസ്മാരം) കലശലായി, അവൻ കുളത്തിലേക്ക് വീണു. ഉച്ചയായത് കൊണ്ട് ആരും അവനെ കണ്ടില്ല, രക്ഷിച്ചുമില്ല. അവൻ വെള്ളത്തിൽ കിടന്നു ശ്വാസം മുട്ടി മരിച്ചു.

ഇത് കേട്ടതോടെ സിസിലി ടീച്ചറുടെ ശരീരം മുഴുവൻ മരവിച്ചു പോയി. ടീച്ചർമാരും കുട്ടികളും കണ്ണീരിലായി. നാടിന്റെ മുഴുവൻ വിങ്ങലായി അവൻ. ഒരിക്കലും കാണാത്ത ഗിറ്റാറും, മീട്ടാത്ത സ്വരങ്ങളും ബാക്കിയാക്കി സോളമൻ യാത്രയായി..

2019 ഫെബ്രുവരിയിലെ ഒരു സായാഹ്നം, തിരുഹൃദയം എൽ. പി. സ്കൂളിലെ അന്നിവേര്സരി ആണ്. സിസിലി ടീച്ചർ വന്നിട്ടുണ്ട്, വാര്ധക്യസഹജമായ അവശതയിലാണ്. പഴയ അരവിന്ദ് കെ. പി. ഇന്ന് ഒരു പി. ടി. എ. ഭാരവാഹി ആണ്. അദ്ദേഹത്തിൻടെ മകൻ അർജുൻ ആണ് ഇപ്രാവശ്യത്തെസോളമൻ കല പുരസ്‌കാരത്തിന് “ അര്ഹനായിരിക്കുന്നത്. സോളമന്റെ പേരിലുള്ള അവാർഡ് സിസിലി ടീച്ചറുടെ കയ്യിൽ നിന്നു തന്ടെ മകൻ വാങ്ങുമ്പോൾ അരവിന്ദിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

സോളമന്റെ ആ ഗിറ്റാർ ഇന്നും തിരുഹൃദയം സ്കൂളിലെ ആർട്സ് റൂമിൽ ഭദ്രമാണ്. കലാവാസന ഉള്ള വിദ്യാർത്ഥികൾ വർഷങ്ങളായി അതിൽ നിന്നു സ്വരരാഗലയമുണ്ടാക്കുന്നു. വരഷങ്ങൾക്കിപ്പുറം സോളമൻ ഇന്നും ആ നാടിന്റെ വിങ്ങലാണ്. പക്ഷെ കലയെ മാറോടണക്കുന്നു ഓരോ കുരുന്നിന്റെയും രൂപത്തിൽ സോളമൻ നമുക്ക് ചുറ്റും ഇന്നും ജീവിക്കുന്നു.

©2020 robusta

Published by Jimmy John

After a long term of boredom becoming a boredom. I think it's time to show up. A young lad who gave upon impressing people, instead loves to share, express and communicate those raw thoughts and vague imaginations with all readers, friends and folks.

14 thoughts on “സോളമന്റെ സങ്കീർത്തനം..

      1. വായിക്കാൻ ശെരിക്കും മൈൻഡ് ഉണ്ടെങ്കിൽ. ഞാൻ വേറെ ഒരു കഥ ഇട്ടുണ്ട്. കുറച്ചു നീളം കൂടുതലാണ് 😁.അത് ഇതുവരെ കണ്ടൊരോക്കെ ഇംഗ്ലീഷ്കാരാ. നിങ്ങളെ പോലത്തെ വല്ലവരും വായിച്ചാലേ നമ്മുക്കൊരു റിവ്യൂ കിട്ടുള്ളു.

        Liked by 1 person

Leave a comment

Design a site like this with WordPress.com
Get started