ആന മയിൽ ഒട്ടകം !!

ജീവിതത്തിലെ പല പ്രധാന ഓർമ്മകളും, സന്തോഷങ്ങളും, പാഠങ്ങളും പലപ്പോഴും സമ്മാനിച്ചത് പെരുന്നാളുകളാണ് എന്ന് പറയുന്നതായിരിക്കും ശരി. അന്നും ഇന്നും പെരുന്നാളെന്ന് കേക്കുമ്പോ ചങ്കില് ഒരു ബാൻഡടിമേളമാണ്.

എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് ഞാൻ നാലാം ക്‌ളാസ്സിലാണ്. പെരുന്നാള് പണ്ടുമുതലേ സന്തോഷത്തിന്റെ ദിനമാകാൻ മറ്റൊരു കാരണം കൂടി ഇണ്ട്.അന്ന് വരുന്നോരും പോവുന്നോരും ഒക്കെ നേർച്ചിടാൻ പൈസ തരും. ഭാഗ്യമുണ്ടെങ്കിൽ പത്തഞ്ഞൂറ് രൂപ പോക്കറ്റിൽ കേറും.പേപ്പൻ അന്ന് രാവിലെ വന്നപ്പോ തന്നെ 100 രൂപ നേർച്ചിടാൻ തന്നു. അതും പത്തിന്റെ വടി വടി പോലത്തെ മണം പോവാത്ത പുത്തൻ 10 നോട്ടുകൾ. സന്തോഷായി… അത് വേഗം പോക്കറ്റിൽ ഇട്ടു.

ഉച്ചക്ക് ഊണിനു വന്ന അതിഥികൾ ഭക്ഷണം കഴിക്കുന്നതിന്റെ എടേലു അപ്പൻ എന്നോട് പറഞ്ഞു -“പള്ളീലെ സി. എൽ. സി കൗണ്ടറിൽ ഐസ് ക്രീം പറഞ്ഞിട്ടുണ്ട്, നീ അത് പോയി വേടിച്ചിട്ട് വാ എന്ന് “. പള്ളി വീടിന്റെ അടുത്ത തന്നയാണ്, നടക്കാനുള്ള ദൂരം. പോണ വഴിക്ക് ഞാൻ പള്ളിപറമ്പിൽ വെച്ച് ഒരു കളി കണ്ടു. അത് നടത്തുന്ന ആൾ ഇങ്ങനെ ഓളി ഇടുന്നു – “ആർക്കും വെക്കാം, എപ്പഴും വെക്കാം, എങ്ങനേം വെക്കാം, ഒന്ന് വെച്ചാ രണ്ട്, രണ്ടുവെച്ചാ നാല്, നാല് വെച്ചാ പത്ത്, കടന്ന് വരൂ, കടന്ന് വരൂ”.ഞാൻ അവിടേക്ക് കടന്ന് ചെന്നു. കളി ഒരല്പം നേരം കണ്ടു. പത്തുവെച്ചവർ ഇരുപതായും, ഇരുപത് വെച്ചവർ നാല്പതായും പോവുന്നത് ഞാൻ കണ്ടു. അയ്യാൾ എന്നോട് ചോദിച്ചു – “മോനെ ഒരു ട്രയൽ നോക്കണോ, ട്രയലിൽ പൈസ പോവൂല, അടിച്ചാൽ മോനു കിട്ടേം ചെയ്യും”. ഞാൻ പോക്കറ്റിലെ മണം മാറാത്ത 100ൽ നിന്ന് പത്തങ്ങട് വീശി. ചുറ്റും നിന്ന ചേട്ടന്മാരും അപ്പാപ്പന്മാരും ആരിവൻ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ടാർന്നു. ട്രയൽ എനിക്കടിച്ചു, 10 ഇരുപതായി തിരിച്ചു കിട്ടി.എനിക്ക് എന്നെ തന്നെ ഒരു ബുദ്ധിരാക്ഷസനായിട്ടുതോന്നി.കളീല് ഇന്റെരെസ്റ്റ്‌ കൂടി, 10 വീണ്ടും വെച്ചു.ആ പത്തുപോയി, വീണ്ടും വെച്ചു, വീണ്ടും പോയി. കളി തുടർന്നുകൊണ്ടേ ഇരുന്നു, കളിസ്ഥലത്ത് കുന്ദകാലിൽ ഇരുപ്പായി ഞാൻ. ഒടുവിൽ കയ്യിലുള്ളത് 50രൂപയായി. കളി നിർത്താമെന്ന് വെച്ച് എണീറ്റപ്പോൾ അയ്യാൾ എന്നോട് പറഞ്ഞു -“മോനെ, പോയ കാശ് തിരിച്ചുപിടിക്കണ്ടേ? . കളിച്ചു തിരിച്ചുപിടിക്ക്, അങ്ങനെയല്ലേ ആങ്കുട്ട്യോള്”. ഞാൻ ഇരുന്നു, കളി തുടർന്നു. ഉച്ച വെയിലിന്റ കടുപ്പൊന്നും ഞാൻ അറിഞ്ഞില്ല,പൈസ പോയികൊണ്ടേ ഇരുന്നു.അവസാനം എന്റെ കയ്യിൽ 10 രൂപ മാത്രമായപ്പോൾ പുറകീന്ന് തട്ടുന്ന പോലെ എനിക്ക് തോന്നി.

തിരിഞ്ഞുനോക്കുബോൾ അപ്പനാണ്. കൈ തളർത്തിയുള്ള ആ അടി വരുന്നത് എനിക്ക് കാണാൻ കൂടി കഴിഞ്ഞില്ല. തലയും കഴുത്തും ഇടത്തോട്ടു കോടിപ്പോയി.പൊന്നീച്ച പാറിയ അടി. എനിക്ക് കണ്ണിൽ മുഴുവൻ ഒരു വെള്ളമയം. ഐസ് ക്രീം ആയിട്ട് വന്നാൽ മതി എന്ന് പറഞ്ഞ് ആള് പോയി.പള്ളിപ്പറമ്പിൽ ഉച്ചയായതിനാൽ തിരക്ക് കുറവായിരുന്നെങ്കിലും, കണ്ടുനിന്നവർ ഒരു നിമിഷത്തേക്ക് സ്തബ്ധരായി. ഞാൻ കരഞ്ഞില്ല. പക്ഷേ ആളുകൾ കണ്ടത്, കുട്ടിയായാലും എന്റെ അഭിമാനത്തെ വൃണപ്പെടുത്തി.എന്റെ മുഖത്തെ ചോരയെല്ലാം വറ്റി. ഞാൻ ഐസ് ക്രീം കൗണ്ടറിലേക്ക് നടന്നു. കൗണ്ടറിൽ നിന്ന ചേട്ടനെന്നോടു പറഞ്ഞു -“മോനെ പൈസ ഇല്ലങ്ങ പിന്നെ തന്നാൽ മതി”. ഞാൻ പൈസ കൊടുത്ത് ഐസ് ക്രീമും വാങ്ങി വീട്ടിലേക്കു നടന്നു.

വീട്ടിലേക്കുനടക്കുമ്പോൾ എനിക്ക് തലകറങ്ങുന്ന പോലെ തോന്നി. പേടിച്ചിട്ടാണ്!!. ഇതിന്റെ ബാക്കി ഒരു വെലിച്ചിട്ടുള്ള അടി ഞാൻ പ്രതീക്ഷിച്ചു.ഞാൻ ഐസ് ക്രീമുമായി വീടിന്റെ പുറകിലേക്ക് നടന്നു. എന്നെ കണ്ട അമ്മച്ചിയെന്നോട് ചോദിച്ചു -“എവിടെ ആർന്നൂടാ, 2മണി ആയി,വാ ചോറുണ്ണാം, കട്ലെറ്റൊക്കെ തണുത്തു”. എന്റെ മുഖം കണ്ട അമ്മച്ചി എന്നോട് വീണ്ടും ചോദിച്ചു – “എന്താടാ നിനക്കൊരു കള്ളലക്ഷണം, കാര്യം പറ!!”. ഞാൻ നടന്നതെല്ലാം അമ്മച്ചിയോടു പറഞ്ഞു.”കിട്ടണ്ടത് കിട്ടേലെ, നീ അകത്തേക്ക് വാ, നിന്റെ മുഖം നീ എന്തനാ കറുപ്പിക്കണേ? “എന്ന് അമ്മച്ചി എന്നോട് ചോദിച്ചു.പള്ളിപ്പറമ്പിലെ അടി ഉണ്ടാക്കിയ അഭിമാനക്ഷതമാണ് പ്രശ്നമെന്ന് അമ്മച്ചിക്ക് മനസിലായി. അമ്മച്ചി എന്നെ അടുത്തേക്ക് ചേർത്തുനിർത്തി പറഞ്ഞു – “മോനെ നിന്റെ അപ്പൻ ചെയ്തതന്യല്ലേ ശരി, നിനക്ക് നമ്മുടെ നാട്ടുകാരെ അറിഞ്ഞൂടെ, ഓരോന്ന് കിട്ടാൻ കാത്ത് നിക്കാണ് അവര്, അപ്പളാ നീ അവർക്ക് തല വെച്ചോടക്കണെ. നിന്റെ പെങ്ങമ്മാരും ചേട്ടന്മാരൊക്ക കിട്ടിയ പൈസക്ക് കുല്ഫിയും, ചോന്ന മിട്ടായീം, കളിക്കോപ്പും ഒക്കെ വാങ്ങിയപ്പോ എന്റെ മോൻ കളിച്ച് കാശിണ്ടാകാൻ പോയി. എന്റെ ഇവനെ നീ കളിച്ച കളീല് നിന്റെ ചുറ്റുനിന്നവരും, കളിനടത്തുന്നവരെല്ലാം ഒത്തുകളിയാർന്നു. നിന്നെ അവര് അന്തസ്സായി പറ്റിച്ചു. അത് പോട്ടേന്നു വെക്കാം,നീ കുട്ടിയല്ലേ തെറ്റുപറ്റാം. പക്ഷെ നിന്നെ എന്തിനാടാ അങ്ങട് വിട്ടേ, ആ കാര്യം നീ മറന്നു. ഇപ്പൊതന്നെ ഇങ്ങനയായ നിന്നെയൊക്കെ വിശ്വസിച്ച് എങ്ങനെയാ ഒരു കാര്യം ഏൽപിക്കാ?”

അപ്പൻ വരുന്നത് കണ്ട് വീട്ടിലേക്ക് കേറിയ ഞാൻ വീണ്ടും ഇറങ്ങി. അപ്പൻ തുടങ്ങി -“ആഹാ നിന്റെ കളിക്കാരൻ മോൻ എത്തിയാ, എന്തിനാടാ പോന്നെ? പള്ളിപ്പറമ്പില് കെടുക്കാർന്നില്ലേ?”

അപ്പൻ : അവർക്കെത്ര സമർപ്പിച്ചു ?

ഞാൻ : 90

അപ്പൻ : എത്ര ഉണ്ടാർന്നു കയ്യില്?

ഞാൻ : 100

അപ്പൻ : ഇപ്പൊ ബാക്കി എത്ര ഇണ്ട്?

ഞാൻ : 10

അപ്പൻ : നന്നായി. പോയി ചത്തൂടെടാ നിനക്ക് !!

ഞാൻ മാലാഖമാരെ നേരിൽ കണ്ടട്ടില്ല, പക്ഷെ എല്ലാ പ്രശ്നഘട്ടങ്ങളിലും എന്നെ രക്ഷിക്കാൻ ഒരു കാവൽ മാലാഖയെ ഉണ്ടായിട്ടുള്ളൂ : എന്റെ വല്യമ്മച്ചി. ഇപ്രാവശ്യവും എന്നെ രക്ഷിക്കാൻ മാലാഖ അവതരിച്ചു !!

വല്യമ്മച്ചി : കഴിഞ്ഞത് കഴിഞ്ഞു. മതീടാ കുട്ടീനെ തെരകീത്. അവൻ ഊണ് കഴിക്കട്ടെ.. പിന്നെ നിങ്ങടെ ഒക്കെ ചരിത്രം ഞാനിവിടെ വിളമ്പണില്ല. നിങ്ങടെ മക്കളല്ലേ, ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അതിശയള്ളൂ.ടാ മോനെ, ഇനി ഇങ്ങനത്തെ കളിക്കൊന്നും പോവല്ലേട്ടാ.. വാടാ കേറി വാ, വല്യമ്മച്ചി ഭക്ഷണെടുത്തുവെക്കാം.

ആ ഒരു അടീടെ ചൂട് കുറച്ച് കാലം നിന്നു. പിന്നീട് നമ്മള് പഴേ പോലെ ആയി. പുതിയ അബദ്ധങ്ങൾ, പുതിയ കളികൾ. ആ കാലഘട്ടത്തിൽ എന്റെ നല്ലവളായ പെങ്ങൾ എന്നെ ആന മയിൽ ഒട്ടകം എന്നാണ് അതിസബോധന ചെയ്തിരുന്നേർന്നേ. പക്ഷെ നല്ല അടി കൊടുത്ത് ഞാൻ അവളെ നേരെയാക്കി.

©2020 robusta

He was a nice guy..

A saturday morning at office, Doha.

Boss : Renatooooooo!!! Renatoooooo!!

Richard : Sir, he has not arrived yet…

Boss : Where the f**k is he?

Boss : I am done with this filipino guy.It will be his last working day.I am gonna f**k him today.Jimmy, call him by phone now.

Jimmy : Bro.. where are you, Boss is on fire, he is asking for you.

Renato : Parey!! Tell that poothangana to shut up. Am drunk man. I came late last night. I am coming.

Renato arrives at office…

Boss : What happened to you dear? Its 8.30am. We start at 7am.

Renato : Boss I have diarrhoea, I have a doctor’s prescription.

Boss : Oh dear!! Why don’t you take leave today. Have some rest.

Renato : It’s ok boss. Am feeling better..

Richard : Jimmy, did you hear that. This guy was shouting at us,and he was like he will fire him today and both assholes are now smoking cigarettes together, playing this drama just to shit on us man..

Jimmy : Is this something new for us?

Richard : Shit man !! Me must somehow escape from this hell and then these assholes will realise..

Jimmy : Now that makes some sense !!

Renato : Wazzup guys..Jimmy,here is the 50 QR I borrowed from you.

Jimmy : Man!! I gave you 150..

Renato : Chill man !! Next month, I will get some fund soon..

Boss : Renato, can you buy me a packet of Marlboro..

Renato : Sure Boss !! But can you borrow me two cigs. The one we smoked now was my last.

Boss : Sure dear, Take the driver with you.

Richard : Bro.Why did you gave him money? . He is such a junk..

Jimmy : Its ok man.He said it was for his kids tuition.

Richard : F**k man !!!.Don’t trust him. He might have partied with it last night. He don’t have any family sentimence. He has been to Dubai last year. But he has not visited his family in Manilla for last 3 years. He has a girlfriend here. I have been running behind him for my 500QR for the last six months.

Jimmy : Really?

Ayman : My friend, Filipino guy no good.Kabir Alibaaba..Allathool minni minni. No deal cash with him.Ask your friend Richard..

Renato returns with cigarettes and there is a smoke party in a closed A/C room.

Richard : Parey !! What the holy f**k. You are wearing a Nike air jordan.You were bankrupt thursday morning.

Renato : Parey!! It’s a big story. You saw me jumping into a porsche on thursday.

Richard : Yep!! You were in real hurry..Me and Jimmy were talking about that last day.You were moving like a flash.

Renato : It’s my friends car parey!!He was waiting for me.He is so damn rich.He is working at QP, You know what..his salary is 25000 bucks man !!and he has a flat in corniche.I was there till last night. It was awesome..

Richard : Omg, you have some real cool friends !! And from where did this Air Jordan sneakers came from?

Renato : Well first we went and had something from KFC. A real big meal and he paid for that. Then he took me to the moving cinema. That was one damn awesome. Then we went for shopping and I purchased for this whole month and he gave me his card to pay. Then I found this sneakers and he asked me like, do you want this?. I was surprised, but I gave a yes and man!!! he bought that for me..

Richard : Holy shit !!! Why don’t we meet such guys. And then?

Renato : We went to his flat, I bathed in his pool and later he made dinner for me. But after that I was like sitting on his bed and he suddenly came to me and asked like lets off lights,lets sleep. Man!!! he was a gay. But he was a nice guy…He has called me for this weekend too..

Richard : 😬 Are you going?

Renato : Why not !!

Renato leaves from the sight…

Richard : F**k man !! Did you hear what he said. We are at the exact wrong place…

©2020 robusta

The last bus..

The time has gone

Why so damn soon?

Sitting alone in my cushion

To find someone of my fashion

Will I be loved

Or will I be fooled

Am afraid to share

All I need is some care

To make my space a home

For my kids a good mom

To be my guide

And to stand by my side

To take my ride when am drunk

To help me out from being a junk

To sit with me when am sick

And to read me easy and quick

Being as mad as me

But Lifting me like dead sea

And if my demands are shit

I withdraw them all without a bit

Because I need you now

Come and have me love

You can get me from ma voices

That am a man without choices

I am growing old

Seeing a future turning cold

Living and dieng lonely

Which I worry about daily

Dear, allow me in

I will be your skin

Running behind the unknown you

Hoping you will give me a clue

Dreaming about our life

When you are with me,dear wife

©2020 robusta

ജീവന്റെ കിത്താബ്..

ജീവിതത്തിൽ ഒരേ ഒരു യാഥാർത്യമെ ഉളളൂ, അത് മരണമാണ്. ജനനം പോലും ഇന്ന് സാങ്കേതിക തികവുകൊണ്ട് നമുക്ക് പ്രവചിക്കാൻ സാധിക്കും, പക്ഷെ മരണം നിനയ്ക്കാത്ത വേളയിൽ, പ്രതീക്ഷിക്കാത്ത രൂപത്തിൽ നമ്മെ പുൽകുന്നു.മരണമില്ലാത്ത അമർത്യതയുടെ ഒരു ലോകം കെട്ടിപ്പെടുക്കാൻ നെട്ടോട്ടമോടുകയാണ് മാനവകുലം, എന്നാൽ ചിലരുടെ കഥ വ്യത്യസ്തമാണ്. നിരന്തരമായ സഹനവും, വേദനയും, ഒറ്റപ്പെടലും, ദാരിദ്ര്യവും, ദുഖങ്ങളുമെല്ലാം ചിലരെ ജീവിതം വിട്ടു മരണത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്.ചിലർ ഒരു നിമിഷംകൊണ്ട് എല്ലാം അവസാനിപ്പിക്കുന്നു, ആത്മഹത്യ. മറ്റുചിലർക്ക് അതിനു ഭയമാണ് അഥവാ അതിനുള്ള കെല്പില്ല.

ആത്മഹത്യാ പാപമാണോ?. നിങ്ങളൊരു വിശ്വാസിയാണെങ്കിൽ അത് പാപവും. അവിശ്വാസിയാണെങ്കിൽ വെറുമൊരു അന്ത്യവുമാണത്.ഒട്ടു മിക്ക മതഗ്രന്ഥങ്ങളും ജീവന്റെ വിലയെ പറ്റിയും, മരണാന്തരജീവിതത്തെ പറ്റിയും പഠിപ്പിക്കുന്നു. അതിനാൽ ഒരു വിശ്വാസിക്ക് ആത്മഹത്യാ നിത്യനരകം നേടികൊടുക്കുന്ന ഒന്നാണ് .എന്നാൽ ജീവിച്ചിരിക്കുന്ന വേളയിൽ അവരെ സഹായിക്കാനോ, ജീവിതത്തിലേക്ക് പിടിച്ചു കയറ്റാനോ ഈ കൂട്ടരൊന്നും പലപ്പോഴും കാണില്ല. പിന്നെന്തിനാണ് ഈ കൂട്ടർ ആത്മഹത്യക്ക് ശേഷം അവരെ വിധികുന്നത്?. അതുപോലെ തന്നെ ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളാണെന്ന് പരക്കെ ഒരു ആക്ഷേപമുണ്ട്. എന്നാൽ അങ്ങനെ അല്ല. ആത്മഹത്യാ ചെയ്യാൻ നല്ല ധൈര്യം വേണം, സഹനശക്തി വേണം. അവർ ഭീരുക്കളല്ലാ മറിച്ച് പ്രതീക്ഷ മരവിച്ചുപോയവരാണ്, വീണുപോയപ്പോൾ കൈത്താങ്ങിനു ആരുമില്ലാതെ പോയവരാണ്.അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന ഓരോ ആത്മഹത്യക്കും അറിഞ്ഞോ അറിയാതെയോ നമ്മളോരോരുത്തരും ഉത്തരവാദികളാണ്.ഇവിടെ മനുഷ്യന് ആന്നമുണ്ടാക്കുന്ന കർഷകൻ,പ്രകൃതിദുരന്തങ്ങളും മറ്റും ഉണ്ടായി കൃഷിനാശം സംഭവിച്ചു പടുകുഴിയിൽ വീണ് കിടക്കുമ്പോൾ, നമ്മുടെ അധികാരപ്പെട്ടവർ അവരെ പെരുവഴിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നു എന്നാൽ കാട്ടുകള്ളന്മാർക്കും കൊള്ളക്കാർക്കും അവർ എല്ലാ ഇളവുകളും കൊടുക്കുന്നു. ഈ ആത്മഹത്യകൾ യഥാർത്ഥത്തിൽ ആത്മഹത്യകളാണോ, മറിച്ച് കൊലപാതകമല്ലേ?

തനിക്ക് ജയിക്കാൻ പറ്റാത്ത ഒന്നിനെ കൊലചെയ്യാൻ ഒരാൾ തീരുമാനിക്കുമ്പോൾ അയ്യാൾ സ്വയം ആത്മഹത്യ ചെയുകയല്ലേ ചെയുന്നത്.ഒരാളുടെ ജീവനെടുക്കാൻ ആർക്കാണ് ഇവിടെ അധികാരം? അങ്ങനെ ചെയ്യുമ്പോൾ, കൊല ചെയ്യുന്ന ആൾ യഥാർത്ഥത്തിൽ ജയിക്കുന്നുണ്ടോ?.ചെഗുവേരയുടെ വാക്കുകളാണ് മനസ്സിൽ വരുന്നത്. അത് തന്നെയാണ് ഇതിനുള്ള ഉത്തരവും.

“നിങ്ങൾക്കെന്നെ കൊല്ലാം

പക്ഷേ തോല്പിക്കാനാവുകയില്ല ”

ഇവിടെ ജീവനോടെ ഇരിക്കുന്നവരെല്ലാം ജീവനുള്ളവരാണോ?. അനീതിയും, അക്രമവും കണ്ട്, നിങ്ങൾ മൗനം പാലിക്കുകയാണെങ്കിൽ, നിങ്ങൾ അക്രമികളുടെ പക്ഷത്താണ് . നിങ്ങൾ സ്വയം ജീവച്ഛവങ്ങളായി മാറുകയാണ്.

” ധീരൻ ഒരിക്കലേ മരിക്കൂ, ഭീരു ഒരായിരം പ്രാവശ്യം ചത്തുപ്പിഴക്കും”

എല്ലാ മരിച്ചുപോയവരും യഥാർത്ഥത്തിൽ മരിച്ചുപോയവരാണോ? ജീവിതത്തിൽ നന്മ മാത്രം ചെയ്ത് കടന്നുപോകുന്നവർ മരിച്ചാലും ജീവിക്കുന്നു. അവയവദാനം ചെയ്തവർ അവരുടെ ജീവനെ മരണത്തിനു ശേഷവും നിലനിർത്തുന്നു. അതുപോലെ തന്നെ വീരമൃത്യു പ്രാപിച്ചവർക്ക് മരണം വിജയമാണ്, മഹത്വരമാണ്.

വധശിക്ഷ കൊലപാതകമാണോ?. അതർഹിക്കുന്ന ഒരാൾക്ക്‌ അത് വിമോചനമാണ്. തിരുത്താനാവാത്തവിധം തെറ്റുകളിലൂടെ സ്വയം മരിച്ചുകൊണ്ടിരിക്കുന്ന അയ്യാളുടെ ആത്മാവിന്ന് അത് സ്വാതന്ത്ര്യവും, അയ്യാളുടെ സാനിധ്യം മൂലം മരിച്ചുജീവിക്കുന്നവർക്ക് ഒരു പുനർജ്ജന്മവുംകൂടിയാണത്.

ദയാവധം ശരിയോ തെറ്റോ?.ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപെട്ട് , ജീവിതം ഒരു വേദനമാത്രമായി, മുന്നോട്ടു പോവും തോറും ആ വേദനയുടെ കാഠിന്യം കൂടുന്ന അവസ്ഥയിൽ ജീവിക്കുന്ന ഒരാളോടു ചെയ്യുന്ന നീതിയല്ലേ ദയാവധം. മറിച്ചും അഭിപ്രായങ്ങളുണ്ടാകാം. ഇതിനെകുറിച്ചോർക്കുമ്പോൾ പെട്ടെന്ന് മനസിലേക്ക് കടന്ന് വരുന്ന ഒരു രംഗമുണ്ട്. താളവട്ടം എന്ന സിനിമയിൽ, അവസാന രംഗത്തിൽ നെടുമുടി വേണുചേട്ടന്റെ കഥാപാത്രം സോമൻചേട്ടന്റെ കഥാപാത്രത്തോട് പറയുന്ന വാക്കുകൾ.

“തിന്ന ചോറിനു ഞാൻ നന്ദി കാണിക്കണ്ടേ..So I did it for you…നിങ്ങൾക്ക് വേണ്ടി ഞാൻ അവനെ കൊന്നു…

ജീവനിലാതെ ജീവിക്കുന്ന വിനുവിനെ ആർക്കും ആവശ്യമില്ല .. So I did it for him… അവനുവേണ്ടി ഞാൻ അവനെ കൊന്നു..

ഉണ്ണിയേട്ടാ എന്ന് വിളിക്കാത്ത വിനുവിനെ എനിക്കാവശ്യമില്ല.. So I did it for myself.. എനിക്കുവേണ്ടി ഞാൻ അവനെ കൊന്നു… out of love… out of love!!”

©2020 robusta

Say ‘NO’ to Old Age Homes

Dear folks,

I have a million dollar in cash, I have been to the most amazing locations and have had the most exotic food. I have had all adventure and luxury in my life and suddenly when someones asks me like “Are you happy? ” and I reply “Ofcourse yes!! I am blessed”. If the same person ask me another question like ” Have you been happier before? ” Then I am in total silence as I have been even more happier without all these stuffs and there is just one answer for that : “Family”. A family comprising parents, grandparents and siblings. One single person missing from this list hurts, really hurts.That was the amount of joy I found in togetherness.

In our life ,the most important thing is family. Don’t show your backs at the family even if it does it you. I would like to borrow the words of Don Vito Corleone.

” A man who doesn’t spend time with his family can never be a real man.”

“Take care of home,before impressing the streets”

No matter you own a flat in burj Khalifa or you have like maserati’s and porsche’s in your porch,but if you don’t know your grandparent’s name or you have no idea whether they are alive or not, then you are just worthless piece of shits.

In most families, the odd generations team up. Your father might not be in good tune with your grandfather . But once you get mature,you are the ones to fill those gaps. Leaving behind your grandparents just because your parents keep distancing them is not an excuse.

As a person who has enjoyed abundantly with grandparents.I would like to tell you that, once you dump them in these old age homes, they are not the ones who will miss, Its you people who will end up as loosers.If you think you are wealthy enough, don’t employ someone to take care of them, instead sit at home and take care of them.

In my life,I have failed.I have been lost.I have been rejected.I have been in severe pain.My parents lost hope in me. But the only people who still thought I was the best or believed that I will standup again was my grandparents. They would ask you like :” where were you allnight? “, “where are you going?”, “why don’t you sit and study? “, “why don’t you try this job? ” and many more questions like this that might intimidate you. They will scold you. You will fire back. Will fight with you.But at the end of the day, they won’t stop loving you.. which makes all the difference. I can’t just think of my home without them.

You can acquire a lot of priceless things like wisdom, patience, humility etc with a few minutes of chat with them, which you can’t just buy or get from your studies.This will ofcourse make their and your day better. They don’t want your money or possession. All they want is some love and care and you don’t lose anything giving them that.

So my dear brothers and sisters, please don’t sent them to old age homes and old cares or else you will end up finding your children and grandchildren doing the same to you.We don’t want old age homes instead we can make our houses into ‘homes’ with our parents and grandparents.Our life will be more blessed and wonderful with them.

Thankyou!

©2020 robusta

ഭാവി ഭൂതമായപ്പോൾ..

കുറേ വര്ഷങ്ങൾക്കുമുന്നെ ഒരു ജനുവരി മാസം, പള്ളിപെരുന്നാളിന്റ അന്ന് ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോളാണ്‌ വായിൽ നറേ മുർക്കാനും കയ്യിൽ ഒരു തത്തക്കൂടുമായി ഒരു സ്ത്രീ വീട്ടിലേക്ക് കേറി വന്നത്. “ഭാവി, ഭൂതം, വർത്തമാനം എല്ലാം പറയും മോനെ “. ഇവിടെ ഒരു വർത്തമാനോം കേൾക്കണ്ട എന്ന് പറഞ്ഞ് അമ്മച്ചിയും, വല്യമ്മച്ചിയും ഒറ്റസ്വരത്തിൽ അവരെ ഓടിച്ചു. അവർ രണ്ടാളും വിശ്വാസികളാ. കൈനോട്ടം നമുക്ക് ചേർന്നതല്ല എന്ന് എനിക്കൊരു ക്ലാസ്സും കിട്ടി. തത്തകാരി ജീവനും കൊണ്ട് പോയി. ഐസ് വേടിക്കാനെന്നുള്ള വ്യാജേന ഞാനും അവരുടെ പിറകെ പോയി.

“എനിക്ക് കൊറച്ചുകാര്യങ്ങൾ ഒക്കെ അറിഞ്ഞാകൊള്ളാമെന്നുണ്ട് “-ഞാൻ അവരോടു പറഞ്ഞു. “പറയുന്നതെല്ലാം അച്ഛെട്ട്, തത്തക്ക് ദക്ഷിണവക്ക്‌ ” -എന്ന് അവരും. എളെപ്പൻ നേർച്ചടാൻ തന്ന പൈസ കയ്യിലുണ്ട്, അതീന് 50 ഉറുപ്യ അങ്ങട് വീശി. “ഇത് പോര കുഞ്ഞെ, ഇത് തത്തക്ക് ചെറുപഴം വേടിക്കാൻ പോലും തെകയത്തില്ല” -എന്നായി അവർ. തത്കാലം ഈ പൈസക്കുളത് പറയാൻ ഞാനും. “നല്ല രാശിയുള്ള കൈ, രാജയോഗം ഉണ്ട്, ശനിദശ കഴിഞ്ഞിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു, കണ്ണടച്ച് നടക്കാം, ഒരാപത്തും വരില്ല, സമ്പത്ത് കുമിഞ്ഞുകൂടും, ഉണ്ണി കാരണം മാതാപിതാക്കൾക്ക് ദൂരയാത്രക്ക് വരെ സാധ്യത, പരീക്ഷകളിൽ ഉന്നത വിജയം,ഉച്ചസൂര്യനെ പോലെ തിളങ്ങും, ആയുർരേഖക്ക് അറ്റം കാണുന്നില്ല ,കൂടെനിക്കുന്നവർക്കെലാം ഉന്നതി, ഒപ്പം നിൽക്കാൻ ആളുകൾ മത്സരിക്കും , ഭാവിയിൽ ഇഷ്ടമുള്ള ഒരു പെൺകുട്ടി തന്നെ വാമഭാഗമാകും. “ഞാൻ പിന്നെ ഒന്നും നോക്കീല, കയ്യിലൊരു 20 ഉറുപ്യകൂടി വച്ചു കൊട്ത്തട്ട് “തത്തക്ക് നല്ല നേന്ത്രപഴം തന്നെ ആയിക്കോട്ടെ “എന്ന് പറഞ്ഞ് തിരിച്ചു നടന്നു. ആകെ മൊത്തം ഒരു ആത്‌മവിശ്വാസവും സന്തോഷവും ഒക്കെ തോന്നി. വീട്ടിലുള്ള എല്ലാർക്കും ഐസ് ഫ്രൂട്ട് വാങ്ങി അങ്ങാടിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി.

അവിടന്ന് ഒരു മാസോക്കെ കഴിഞ്ഞപ്പോൾ, ഉസ്കൂളിൽ വെച്ച് ഫുട്ബോൾ കളിക്കുമ്പോൾ കൈ കുത്തി വീണു. വലതുകൈ ഒടിഞ്ഞുകുത്തി ഇംഗ്ലീഷ് അക്ഷരം ‘S’ പോലെ ആയി.തൃശൂർ ഒരു ആശുപത്രി കൊണ്ടോയി, പക്ഷേ ശരിയായില്ല.അവസാനം എറണാകുളം മെഡിക്കൽ ട്രൂസ്റ്റിൽനിന്നാണ് കയ്യിന്നുളിൽ അരഇഞ്ച് വലിപ്പമുള്ള കമ്പിയിട്ടത്. കൈ നല്ല ഉഷാറ് വേദന. ഒണക്കമായപ്പോൾ ചൊറിയുന്നു.ഒന്നും ഒറ്റക്ക് എടുക്കാനോ ചെയാനോ പറ്റാത്ത നല്ല അടിപൊളി അവസ്ഥ. ആ വർഷത്തെ കൊല്ലപരീഷ എഴുതാൻ പറ്റീല. പക്ഷേ മാസങ്ങൾ കഴിഞ്ഞ് ഒരു ചെറിയ പരീക്ഷ നടത്തി എന്റെ ഒരു കൊല്ലം പോവാണ്ട് ഉസ്‌കൂളുകാർ സഹായിച്ചു.

ഒരു പ്രാവശ്യം ഡോക്ടറെ കണ്ട് മടങ്ങി വരുന്ന വഴിക്ക് സെന്ററിൽ വെച്ച് ഞാനാതത്തകാരിയെ കണ്ടു. അമ്മ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷാപ്പിൽ കേറി. ഞാൻ നടന്നു, ദൂരെ നിന്നു കണ്ടപ്പോഴേ ഞാൻ എന്റെ കൈ മാറ്റിപിടിച്ചു . എന്നെ കണ്ടപ്പോൾ പഴേ രാജ വിളിയോടെ, കൈ നോക്കട്ടെ കണ്ണാ എന്നൊരു ചോദ്യം.ഞാൻ പറഞ്ഞു – “അതിന് ഇനി എനിക്ക് നോക്കാൻ തരാൻ കൈ ഉണ്ടായിട്ട് വേണ്ടേ.”.അപ്പൊ അവർ കുറച്ച് ദൈന്യതയിൽ പറഞ്ഞു “എന്തെങ്കിലും ദക്ഷിണ ?.ചായേടെ വെള്ളം കുടിക്കാന. വയസ്സായി, ആരൂല്ല മോനെ”.കയ്യിലെ കമ്പി കാരണം ചൊറിഞ്ഞ് പണ്ടാറടങ്ങ്യ ഞാൻ പറഞ്ഞു -“കുന്തം !!ഈ മുർക്കാൻ നിറഞ്ഞിരിക്കണ വായേകോടെ ചായ എങ്ങനെ പോവാനാ”. പിന്നെ എന്തൊക്കയായിരുന്നു പ്രവചനങ്ങള്, ഇവിടെ കണ്ണ് തൊറന്ന് നടക്കുമ്പോ തന്നെ ട്രാൻസ്‌പോർട്ട് ബസ് നെഞ്ചത്തിക്ക് വെരാ, അപ്പളാ തള്ളേടെ കണ്ണടച്ച് നടക്കല്, നിങ്ങളെന്തിനാണ് ഇങ്ങനെ ഒരു മയല്ലാണ്ട് തള്ളണെ.പ്രായിതായിപ്പോയി, അലങ്ക ഞാൻ ചുരുട്ടികൂട്ടി അടുപ്പില് വെച്ചേനെ. “ഇതുപറഞ്ഞതോടെ മുടന്തി മുടന്തി നടന്നിരുന്ന അവർ പി. ടി. ഉഷ പോലെ പറന്നു.

©2020 robusta

Butterfly in my mouth

I was sleeping peaceful

Dreaming of my baby beautiful

Windows open and wide

I could hear the sea tide

Like from nowhere

To my everywhere

It came and sat on my face

I felt the tickle in amaze

Sleeping with an open mouth

And inside went the big moth

Oh My Lord! I could feel something

But I can’t do my breathing

I searched for the table light

Made sure I don’t make a bite

Somehow I took it out

Doing it without a doubt

And keeping my windows closed

Leaving it outside disposed

Went back to my bed

Peaceful to sleep ahead

Then came the real trouble

Through the air hole, comfortable

Waggling like a dragon

With wings shaped like hexagon

Beauty moved into terror

At 1a.m., like in movie horror

My grandma used to say that

They come as an awaking pat

To make sure we keep our promises

But I never use to take her advises

Tried manyways to catch it

But noway could i match it

Ran behind it allnight

But it never went out of my sight

Alas,  I took the broom

But it never left the room

Exhausted and mad I sat

Irritated and teased by the brat

Finally it was dawn

I was tired and withdrawn

A fly so small

Made me fall

©2020 robusta

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ തൊഴിൽ..

നമ്മുടെ നാടിനു നല്ല ഡോക്ടർമാരെ, രാഷ്ട്രീയക്കാരെ, എഞ്ചിനീയർമാരെ, വക്കീൽമാരെ ഒക്കെ വേണം.പക്ഷെ ഇവരെയൊക്കെ വാർത്തെടുകണമെങ്കിൽ നമുക്ക് നല്ല അധ്യാപകരെ വേണം. ഒരു നല്ല വ്യക്തിയുടെയും , നല്ല പൗരന്റെയും ഒക്കെ പിന്നിൽ എന്നും ഒരു നല്ല അധ്യാപകനുണ്ടായി കാണും.

“തങ്ങളേക്കാൾ തങ്ങളുടെ ശിഷ്യർ വളരണം, വലുതാവണം, ഉയരണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു തൊഴിൽരംഗമേ ഈ ലോകത്തുള്ളൂ. അത് അധ്യാപനമാണ്.

ഞാൻ ഇനി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത് ഒരു കഥയല്ല.മറിച്ച് നടന്ന സംഭവമാണ്. എന്റെ അമ്മ ഒരു അധ്യാപകയാണ്.അധ്യാപനത്തിന്റെ 37 വർഷങ്ങൾ പിന്നിട്ട് നിൽക്കുകയാണ് അമ്മ. കുറച്ച് വർഷങ്ങൾക്കു മുന്നേ, എന്റെ അപ്പൻ ബസിൽ യാത്രചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നഷ്ടമായി.അത് കിട്ടീത് രണ്ട് ചെറുപ്പകാർക്കാണ്. അപ്പൻ കൂട്ടുകാരന്റെ ഫോണിൽനിന്ന് എത്ര വിളിച്ചട്ടും അവർ ഫോൺ എടുത്തില്ല. ഒടുവിൽ അവർ കാൾ എടുത്തപ്പോൾ അവർ തെരക്കിലാണെന്നും, അവർക്കു സൗകര്യമില്ലാനൊക്കെയായി ദാർഷ്ട്യത്തിലുള്ള അവരുടെ മറുപടി. ഫോണിൽ അത്യാവശ്യമായി ആവശ്യമുണ്ടായിരുന്നു കുറച്ച് കോണ്ടക്ടസും രേഖകളും ഉള്ളതിനാൽ ഫോൺ തിരിച്ചു തന്നാൽ പൈസ തരാമെന്നുവരെ അപ്പൻ പറഞ്ഞ് നോക്കി. പക്ഷെ അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അതിനു ശേഷം അവർ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി. കുറെ നേരത്തെ നിസ്സംഗത.പോലീസിൽ പരാതി കൊടുക്കാമെന്ന് കൂട്ടുകാരൻ പറഞ്ഞപ്പോൾ, നമ്മുക്ക് ഒരല്പം കൂടി കാത്തുനോക്കാം എന്ന് അപ്പൻ പറഞ്ഞു. എന്ത്‌ ചെയ്യണമെന്ന് ആലോചിച്ചു അപ്പൻ വിഷമിച്ചിരിക്കുമ്പോൾ കൂട്ടുകാരന്റെ ഫോണിലേക്ക് അവർ തിരിച്ചു വിളിച്ചു.ഒരു പതറിയ സ്വരത്തിൽ അവർ പറഞ്ഞു – ” ഞങ്ങളോട് സർ ക്ഷമിക്കണം, ഞങ്ങൾക്കൊരു തെറ്റുപറ്റിയതാ. ഫോൺ ഞങ്ങൾ സർന്റെ അടുത്തേക്ക് എത്തിക്കാം “. പെട്ടെന്നുള്ള അവരുടെ മനോഭാവത്തിലെ മാറ്റം കണ്ട് അപ്പൻ അതിശയത്തോടെയും കൗതുകത്തോടെയും അവരോടു ചോദിച്ചു – “എന്താ നിങ്ങൾക്ക് പെട്ടെന്ന് ഇങ്ങനെ തോന്നാൻ കാരണം ? “. അവർ മറുപടി പറഞ്ഞു – “ഞങ്ങൾ ഫോൺ ഗാലറി നോക്കിയപ്പോൾ ഞങ്ങളുടെ ടീച്ചറെ കണ്ടു. ടീച്ചർ സർന്റെ ആരാണ്? “. “എന്റെ ഭാര്യയാണ് എന്ന് അപ്പൻ മറുപടി കൊടുത്തു.പിന്നീട് അവർ ഫോൺ തിരികെ നൽകുകയും, മാപ്പുചോദിക്കുകയുമെല്ലാം ചെയ്തു.

ഒരു ടീച്ചർ എന്നതിന് പുറമെ, സ്വന്തം അമ്മയെ പോലെ ആണ് അവർ ടീച്ചറെ കണ്ടിരുന്നത്. നീണ്ട കാലത്തെ അധ്യാപനജീവതത്തിനിടക്കെ അമ്മ ഒരുപാട് വിദ്യാർത്ഥികളെയും, ചിലരുടെയൊക്കെ മക്കളെയും വരെ പഠിപ്പിച്ചിട്ടുണ്ട്.അവർക്കൊക്കെ അമ്മയോടുള്ള സ്നേഹവും, ബഹുമാനവും, ആദരവും എന്നെ എന്നും അതിശയിപ്പിച്ചിട്ടുണ്ട്.നമ്മുടെ എല്ലാ ടീച്ചർമാർക്കും ഇതുപോലെ ഒരു നൂറു കഥകൾ പറയാനുണ്ടാകും.എല്ലാവരുടെ ജീവിതത്തിലും അവരെ സ്വാധീനിച്ച ടീച്ചർമാരുണ്ടാകും, അവരെയൊക്കെ നമ്മുക്ക് ഇന്ന് ഓർക്കാം. പറ്റുമെങ്കിൽ അവർക്കൊരു സ്നേഹസന്ദേശമയക്കാം.

എല്ലാ അധ്യാപകർക്കും എന്റെ ഹൃദയംനിറഞ്ഞ അധ്യാപകദിനാശംസകൾ…

©2020 robusta

Roads unknown ..

Two or three decades back, we didn’t own any luxury that we enjoy today. Cellphones, hybrid cars, online shopping and even internet was far away from common people’s knowledge and reach. Initially the world will oppose all new theories and proposals, but finally embrace the same. It is a human instinct to oppose the change.But there are some people who stood tall for the change and became the change themselves and revolutionized the world forever.

In 1994, when Jeff Bezoz started Amazon online store, people were constantly asking whether people would purchase something before seeing or touching it live and if the whole system was trustable. Some just  said that the whole thing is not going to work at all. But after all these years,  today he is the richest man on planet and people are so much addicted to online shopping thesedays.

Elon Musk is going to be the next big change with Tesla cars and his space projects. He has gone through a lot of criticism even from his close ones. But it does not stop him. We want people like him who could forsee the future and who are always ready to evolve and accept the change.

I would like to recall the lines from the poem “The Road Not Taken” by the great Robert Frost.

I took the one less traveled by,
And that has made all the difference”

The new era is all about thinking smart and making the impossible possible. So we must not hold back anyone who may bring up the change.Be positive, listen, analyse, accept and be that change.

There is a malayalam poem “വഴിവെട്ടുന്നവരോട് ” by N. N. Kakkad which deals with hypocrisy of our society about those who choose new paths and it also deals with the plight of those people who chose that path.

ഇരു വഴിയിൽ പെരുവഴി നല്ലൂ

പെരുവഴി പോ ചെങ്ങാതി

പെരുവഴി കണ്മുന്നിലിരിക്കെ

പുതുവഴി നീ വെട്ടുന്നാകിൽ

പലതുണ്ടെ ദുരിതങ്ങൾ “

I believe that our protest should be against social evils and not against those who initiate the progressive change.99 out of 100times, changes better our lifes.I would like to wind up by the famous lines from great malayalam poet Kumaranaashaan.

“മാറ്റുവിൻ ചട്ടങ്ങളെ സ്വയ,

മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ”

which translates as

“Change the rules by yourself

Otherwise you will end up seeing it changing you

©2020 robusta

ഒറ്റയാൻ…

നൂറിൽ തൊണ്ണൂറ്റിയൊൻപത് പേർക്കും ഇയ്യാളെ ഇഷ്ടമല്ല. ആ ഇഷ്ടമുള്ള ഒരാൾ ഞാനാണ്. കാര്യങ്ങൾ മുഖത്ത്നോക്കി പറയും, അതിപ്പോ രാജാവിനോടായാലുംശരി ദൈവംതമ്പുരാനോടായാലും ശരി. ഞാൻ ആദ്യമായി ഗൾഫിലെത്തിയ കാലഘട്ടത്തിലാണ് ഇങ്ങേരെ പരിചയപ്പെടുന്നത്. ഒരു ചെറിയ മനുഷ്യൻ, കറ പിടിച്ചത് പോലെ ഉള്ള പല്ലുകൾ, ഒരു ദുശീലവും ഇല്ല. നാസർക്കാ എന്നാണ് ഞാൻ വിളിക്കാറ്. സിമ്പിൾ ആണ് ആൾ . ഗൾഫിലെ ആദ്യ കാലങ്ങളിൽ ഏതോ സിനിമയിലൊക്കെ പറയുന്നപോലെ ഒരു തൃശ്ശൂർകാരന്റെ സ്റ്റൈലിൽ തമാശകളൊക്ക പറഞ്ഞ് എന്റെ പങ്കപ്പാട് ഒരുപാട് അലിയിച്ചുകളഞ്ഞിട്ടുണ്ട് പുള്ളി.

വ്യക്തിത്വം എന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിൽ അത് നാസർക്കയാണ്. ഒന്നിനും ആരുടെ മുന്നിലും തലകുനിക്കില്ല. പൈസേടെ കാര്യത്തിൽ ടീക് ടീക്. താത്കാലിക ലാഭങ്ങൾക്കുവേണ്ടി ആരുടെ കാലുപിടിക്കാനും തയ്യാറാകുന്ന ആളല്ല ഇദ്ദേഹം. തെറ്റ് ആരുടെ ഭാഗത്തുനിന്ന് വന്നാലും, അത് സ്വന്തം ചോരയായാലും ശരി, അത് ചൂണ്ടിക്കാണിക്കാനും തിരുത്തി കൊടുക്കാനും ആൾക്ക് ഒരു മടിയുമില്ല. അതുപോലെ തന്നെ നന്മ ചെയ്‌ത ആൾ സ്വന്തം ശത്രുവാണെങ്കിൽ പോലും അഭിനന്ദിക്കാനും നാസർക്ക മുന്നിലുണ്ടാവും. ആര് പറയുന്നു എന്നതിലല്ല മറിച്ചു എന്തുപറയുന്നു എന്ന് മാത്രമേ മൂപ്പരാള് നോക്കാറുള്ളൂ.ആടിന്റെ അത്രേ ഉള്ളൂ എങ്കിലും ആനയെ മറിച്ചിടാനുള്ള ശൗര്യമുണ്ട് മൂപ്പർക്ക്.

മൂപരെന്നോട്‌ ഒരിക്കെ പറഞ്ഞ വാചകം എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു.-” ടാ മോനെ, എന്റെ വലിമ്മ എന്നോട് എപ്പളും പറയാറുണ്ട് – “വെറി ഒരിക്കെ തീരും, പക്ഷെ വെറിയിൽ പെട്ടത് തീരൂല്ലാന്ന് “”. ഈ വാചകത്തിനെ ആസ്പദമാക്കി ഒരു ചെറിയ കഥ എന്റെ മനസ്സിൽ വിരിഞ്ഞു – 50 വർഷൊക്ക മുന്നേ പത്തിരുപതു ഏക്കർ തെങ്ങുംപറമ്പുള്ള ഒരാൾ, തന്റെ തൊട്ടപ്പുറത്തുള്ള 20സെന്റുകാരന്റെ തൊടിയില് വീണ തേങ്ങ കാലുകൊണ്ട് തെക്കി തന്റെ പറമ്പിലേക്ക് ആക്കി . ആരും തന്റെ ചെയ്ത്ത് കണ്ടില്ലെന്നു വെച്ച കാരണവർക്ക് തനിക്ക് പണിപാളിയെന്ന് മനസിലായത്, കള്ള് ചെത്താൻ തെങ്ങിൽ കയറിയ കുമാരൻ ഈ മോഷണകഥ നാട്ടിലെങ്ങും പാട്ടാക്കിയപ്പോഴാണ്. 50 വർഷങ്ങൾക്കിപ്പുറം കാരണവരുടെ കുടുംബത്തിന് പണത്തിനും പത്രാസിനും ഒന്നും ഒരു കുറവുമില്ല. പക്ഷേ ആ വീട്ടിലെ ഓരോത്തരും ഇന്നും അറിയപ്പെടുന്നത് തേങ്ങാക്കള്ളന്റെ വീട്ടില്ലെ എന്ന മേൽവിലാസത്തിലാണ്.

നമ്മുടെ ജീവിതങ്ങളും പലപ്പോഴും ഈ കാരണവരുടെ പോലെ ആണ്. ആരെങ്കിലും നമ്മെ നോക്കിനില്കുന്നില്ലെന്ന് കണ്ടാൽ നമ്മുടെ നിലവാരം വളരെ താഴ്ന്ന് പോകുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ നമ്മൾ എളുപ്പവഴികളിലേക്ക്കും തെറ്റുകളിലേക്കും തിരിയുന്നു.നമ്മുടെ പ്രശ്നങ്ങൾ എന്നെന്നേക്കുള്ളതല്ല, പക്ഷേ നമ്മുടെ നല്ല വ്യക്തിത്വം എന്നും നമുക്ക് മുതൽകൂട്ടാണ്. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ഞാൻ എന്നും നാസർക്കയെയും, ആളുടെ വാക്കുകളെയും ഓർക്കും.

©2020 robusta

Create your website with WordPress.com
Get started
%d bloggers like this: