ധൈര്യശാലി…

അശ്വതി അവസാന വർഷ നിയമവിദ്യാർത്ഥിയാണ്. അച്ഛൻ സന്തോഷ്‌ ബാംഗ്ലൂർ ഐ.ബി.എം. ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഇടക്ക് ഇടക്ക് കമ്പനി അദ്ദേഹത്തെ അമേരിക്കയിലേക്ക് ഓൺസൈറ്റ് വിടാറുണ്ട് . മൊത്തത്തിൽ ആള് കറക്കത്തിലാണ്.അശ്വതി വീട്ടമ്മയായ അമ്മ മിനിയോടൊപ്പം ചർപ്പളശേരിയിലെ തറവാട്ടിൽ താമസിക്കുന്നു.

അങ്ങനെയിരിക്കെ അശ്വതി തന്റെ 3 കൂട്ടുകാരോട്കൂടെ ഒരു 5ദിവസത്തെ ഹൂബ്ലി യാത്രക്ക് ഒരുങ്ങി. അമ്മ മിനിക്ക് ഇനി രാമനാമം ചൊല്ലാനെ സമയം കാണു.അശ്വതി ഒറ്റമോളാണ്, വാശികാരിയാണ്. യാത്രക്ക് എതിർപ്പ് പറഞ്ഞാൽ അവള് കെടന്ന് ചാടികടിക്കാൻ വരും. അതുകൊണ്ട് അമ്മ ഒന്നും പറഞ്ഞില്ല, പോരാത്തേന് പരിഷ്കാരിയായ അച്ഛന്റെ നല്ല പിന്തുണയുണ്ടവൾക്ക്.അച്ഛൻ ഇവിടെ ഉണ്ടാർന്നെങ്കിൽ അമ്മയക്ക് ഇത്ര ടെൻഷൻ ഉണ്ടാവുമായിരുന്നില്ല.ഇതിപ്പോ എന്തേലും സംഭവിച്ചാൽ അമ്മ മിനി തന്നെ എല്ലാരോടും സമാധാനം പറയണം.സൂത്രത്തിൽ നയപരമായി അമ്മ അശ്വതിയോട് പറഞ്ഞു – “മോളെ അമ്മയ്ക്കും ഹൂബ്ലി കാണണം, ഞാനും ഇണ്ട് നിങ്ങടെ കൂടെ ട്രിപ്പിന്”. അശ്വതിക്ക് അപ്പൊ തന്നെ കാര്യം മനസിലായി. അവൾ അമ്മക്ക് പതിവുപോലെ ഡോസ് കൊടുത്തു. “അമ്മ ഏതു ലോകത്താണ്.ഞാനൊരു നിയമവിദ്യാർത്ഥിയാണ്.ഞങ്ങളെ കാത്തുസൂക്ഷിക്കാൻ ഞങ്ങൾക്ക് നല്ലോണം അറിയാം.ഞാൻ പിന്നെ വെറുതെയാണോ സ്കൂളിൽ കരാട്ടെ പഠിച്ചോക്കണെ, പോരാത്തേന് ഞങ്ങടെ കയ്യിൽ പെപ്പർ സ്പ്രേ വരെയുണ്ട്.ഞാൻ എന്റെ അച്ഛന്റെ മോളാ, എന്നോടാ കളി”.അമ്മയുടെ വയറു നിറഞ്ഞു.

അന്നേ ദിവസം രാത്രി അശ്വതി തന്റെ മുറിയിൽ കിടന്നുറങ്ങുമ്പോൾ, ആരോ തന്റെ മുറിയിലുള്ളപോലെ അവൾക്കനുഭവപ്പെട്ടു. പുതപ്പിനിടയിലൂടെ പതിയെ എത്തി നോക്കിയപ്പോൾ, ഒരാൾ തന്റെ അലമാരി തൊറക്കുന്നത് അവൾ കണ്ടു. അയ്യാളുടെ കയ്യിൽ പൈപ്പ് റേഞ്ച് പോലെയുള്ള ഒരു വലിയ ആയുധം അവൾ കണ്ടു. അവളാകെ പേടിച്ച് വിറച്ചു. അവളുടെ ശരീരമാകെ മരവിച്ച പോലെ അവൾക്കനുഭവപ്പെട്ടു. അവൾ നല്ലോണം വിയർക്കുന്നുണ്ട്. അവൾ പുതപ്പ് കടിച്ചുപിടിച്ച് അവടെ തന്നെ കിടന്നു.”സ്വർണം പോവണങ്ങ പോവട്ടെ, ജീവൻ പോവില്ലലോ” – അവൾ മനസ്സിൽ പറഞ്ഞു .അവൾ മിണ്ടാതെ ഒറങ്ങുന്നത് പോലെ അഭിനയിച്ചു അവടെ തന്നെ കിടന്നു.പക്ഷെ അയ്യാൾ അവളുടെ അടുത്തേക്ക് വരുന്നതുപോലെ അവൾക്ക് തോന്നി. അവൾ കണ്ണ് തൊറന്ന് നോക്കി. അതയ്യാൾ കണ്ടു. അവൾ ഉറക്കമല്ലെന്നു അയാൾക്ക് മനസിലായി. അവൾ കട്ടിലീന് പതിയെ എഴുന്നേറ്റു. അവൾ ഓളിയിട്ട് അമ്മയെ വിളിച്ചു. പക്ഷെ പേടികാരണം അവളുടെ സ്വരം പുറത്തുവന്നില്ല. അയ്യാൾ വാതിൽ കുറ്റിയിട്ടു. അശ്വതി ബാഗിലുള്ള പെപ്പർ സ്പ്രേ എടുക്കാൻ ശ്രമിച്ചു.വിറ കാരണം സ്പ്രേ കയ്യിൽ ഒതുകാനവൾക്കായില്ല. അയ്യാൾ പൈപ്പ് റേഞ്ച് എടുത്ത് അശ്വതിയുടെ തല അടിച്ചുപൊളിച്ചു, ചോര നാലുവശത്തേക്കും ചീറ്റി.

അപ്പോളാണ് അവൾ സ്വപ്നത്തിൽനിന്ന് ഞെട്ടി എണീറ്റത്. അവളാകെ വിയർത്തുകുളിച്ചിട്ടുണ്ട്. ശ്വാസം ശെരിക്ക് കിട്ടാത്ത പോലെ അവൾക്കുതോന്നി .പക്ഷെ അതൊരുസ്വപ്നമാണെന്ന് മനസിലായപ്പോൾ അവൾക്ക് ആശ്വാസമായി.അവൾ വേഗം അമ്മയുടെ മുറിയിലേക്ക് പോയി. അമ്മയെ കെട്ടിപിടിച്ച് കിടന്നുറങ്ങി. അന്ന് രാവിലെ അവൾ അമ്മയോട് പറഞ്ഞു -“അമ്മയ്ക്കും ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ.. അമ്മയും പോന്നോ ഞങ്ങടെ കൂടെ !!”. അത് കേട്ടപ്പോൾ അമ്മക്ക് സന്തോഷമായി…

©2020 robusta

Published by Jimmy John

After a long term of boredom becoming a boredom. I think it's time to show up. A young lad who gave upon impressing people, instead loves to share, express and communicate those raw thoughts and vague imaginations with all readers, friends and folks.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create your website with WordPress.com
Get started
%d bloggers like this: