Design a site like this with WordPress.com
Get started

ഭാവി ഭൂതമായപ്പോൾ..

കുറേ വര്ഷങ്ങൾക്കുമുന്നെ ഒരു ജനുവരി മാസം, പള്ളിപെരുന്നാളിന്റ അന്ന് ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോളാണ്‌ വായിൽ നറേ മുർക്കാനും കയ്യിൽ ഒരു തത്തക്കൂടുമായി ഒരു സ്ത്രീ വീട്ടിലേക്ക് കേറി വന്നത്. “ഭാവി, ഭൂതം, വർത്തമാനം എല്ലാം പറയും മോനെ “. ഇവിടെ ഒരു വർത്തമാനോം കേൾക്കണ്ട എന്ന് പറഞ്ഞ് അമ്മച്ചിയും, വല്യമ്മച്ചിയും ഒറ്റസ്വരത്തിൽ അവരെ ഓടിച്ചു. അവർ രണ്ടാളും വിശ്വാസികളാ. കൈനോട്ടം നമുക്ക് ചേർന്നതല്ല എന്ന് എനിക്കൊരു ക്ലാസ്സും കിട്ടി. തത്തകാരി ജീവനും കൊണ്ട് പോയി. ഐസ് വേടിക്കാനെന്നുള്ള വ്യാജേന ഞാനും അവരുടെ പിറകെ പോയി.

“എനിക്ക് കൊറച്ചുകാര്യങ്ങൾ ഒക്കെ അറിഞ്ഞാകൊള്ളാമെന്നുണ്ട് “-ഞാൻ അവരോടു പറഞ്ഞു. “പറയുന്നതെല്ലാം അച്ഛെട്ട്, തത്തക്ക് ദക്ഷിണവക്ക്‌ ” -എന്ന് അവരും. എളെപ്പൻ നേർച്ചടാൻ തന്ന പൈസ കയ്യിലുണ്ട്, അതീന് 50 ഉറുപ്യ അങ്ങട് വീശി. “ഇത് പോര കുഞ്ഞെ, ഇത് തത്തക്ക് ചെറുപഴം വേടിക്കാൻ പോലും തെകയത്തില്ല” -എന്നായി അവർ. തത്കാലം ഈ പൈസക്കുളത് പറയാൻ ഞാനും. “നല്ല രാശിയുള്ള കൈ, രാജയോഗം ഉണ്ട്, ശനിദശ കഴിഞ്ഞിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു, കണ്ണടച്ച് നടക്കാം, ഒരാപത്തും വരില്ല, സമ്പത്ത് കുമിഞ്ഞുകൂടും, ഉണ്ണി കാരണം മാതാപിതാക്കൾക്ക് ദൂരയാത്രക്ക് വരെ സാധ്യത, പരീക്ഷകളിൽ ഉന്നത വിജയം,ഉച്ചസൂര്യനെ പോലെ തിളങ്ങും, ആയുർരേഖക്ക് അറ്റം കാണുന്നില്ല ,കൂടെനിക്കുന്നവർക്കെലാം ഉന്നതി, ഒപ്പം നിൽക്കാൻ ആളുകൾ മത്സരിക്കും , ഭാവിയിൽ ഇഷ്ടമുള്ള ഒരു പെൺകുട്ടി തന്നെ വാമഭാഗമാകും. “ഞാൻ പിന്നെ ഒന്നും നോക്കീല, കയ്യിലൊരു 20 ഉറുപ്യകൂടി വച്ചു കൊട്ത്തട്ട് “തത്തക്ക് നല്ല നേന്ത്രപഴം തന്നെ ആയിക്കോട്ടെ “എന്ന് പറഞ്ഞ് തിരിച്ചു നടന്നു. ആകെ മൊത്തം ഒരു ആത്‌മവിശ്വാസവും സന്തോഷവും ഒക്കെ തോന്നി. വീട്ടിലുള്ള എല്ലാർക്കും ഐസ് ഫ്രൂട്ട് വാങ്ങി അങ്ങാടിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി.

അവിടന്ന് ഒരു മാസോക്കെ കഴിഞ്ഞപ്പോൾ, ഉസ്കൂളിൽ വെച്ച് ഫുട്ബോൾ കളിക്കുമ്പോൾ കൈ കുത്തി വീണു. വലതുകൈ ഒടിഞ്ഞുകുത്തി ഇംഗ്ലീഷ് അക്ഷരം ‘S’ പോലെ ആയി.തൃശൂർ ഒരു ആശുപത്രി കൊണ്ടോയി, പക്ഷേ ശരിയായില്ല.അവസാനം എറണാകുളം മെഡിക്കൽ ട്രൂസ്റ്റിൽനിന്നാണ് കയ്യിന്നുളിൽ അരഇഞ്ച് വലിപ്പമുള്ള കമ്പിയിട്ടത്. കൈ നല്ല ഉഷാറ് വേദന. ഒണക്കമായപ്പോൾ ചൊറിയുന്നു.ഒന്നും ഒറ്റക്ക് എടുക്കാനോ ചെയാനോ പറ്റാത്ത നല്ല അടിപൊളി അവസ്ഥ. ആ വർഷത്തെ കൊല്ലപരീഷ എഴുതാൻ പറ്റീല. പക്ഷേ മാസങ്ങൾ കഴിഞ്ഞ് ഒരു ചെറിയ പരീക്ഷ നടത്തി എന്റെ ഒരു കൊല്ലം പോവാണ്ട് ഉസ്‌കൂളുകാർ സഹായിച്ചു.

ഒരു പ്രാവശ്യം ഡോക്ടറെ കണ്ട് മടങ്ങി വരുന്ന വഴിക്ക് സെന്ററിൽ വെച്ച് ഞാനാതത്തകാരിയെ കണ്ടു. അമ്മ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷാപ്പിൽ കേറി. ഞാൻ നടന്നു, ദൂരെ നിന്നു കണ്ടപ്പോഴേ ഞാൻ എന്റെ കൈ മാറ്റിപിടിച്ചു . എന്നെ കണ്ടപ്പോൾ പഴേ രാജ വിളിയോടെ, കൈ നോക്കട്ടെ കണ്ണാ എന്നൊരു ചോദ്യം.ഞാൻ പറഞ്ഞു – “അതിന് ഇനി എനിക്ക് നോക്കാൻ തരാൻ കൈ ഉണ്ടായിട്ട് വേണ്ടേ.”.അപ്പൊ അവർ കുറച്ച് ദൈന്യതയിൽ പറഞ്ഞു “എന്തെങ്കിലും ദക്ഷിണ ?.ചായേടെ വെള്ളം കുടിക്കാന. വയസ്സായി, ആരൂല്ല മോനെ”.കയ്യിലെ കമ്പി കാരണം ചൊറിഞ്ഞ് പണ്ടാറടങ്ങ്യ ഞാൻ പറഞ്ഞു -“കുന്തം !!ഈ മുർക്കാൻ നിറഞ്ഞിരിക്കണ വായേകോടെ ചായ എങ്ങനെ പോവാനാ”. പിന്നെ എന്തൊക്കയായിരുന്നു പ്രവചനങ്ങള്, ഇവിടെ കണ്ണ് തൊറന്ന് നടക്കുമ്പോ തന്നെ ട്രാൻസ്‌പോർട്ട് ബസ് നെഞ്ചത്തിക്ക് വെരാ, അപ്പളാ തള്ളേടെ കണ്ണടച്ച് നടക്കല്, നിങ്ങളെന്തിനാണ് ഇങ്ങനെ ഒരു മയല്ലാണ്ട് തള്ളണെ.പ്രായിതായിപ്പോയി, അലങ്ക ഞാൻ ചുരുട്ടികൂട്ടി അടുപ്പില് വെച്ചേനെ. “ഇതുപറഞ്ഞതോടെ മുടന്തി മുടന്തി നടന്നിരുന്ന അവർ പി. ടി. ഉഷ പോലെ പറന്നു.

©2020 robusta

Published by Jimmy John

After a long term of boredom becoming a boredom. I think it's time to show up. A young lad who gave upon impressing people, instead loves to share, express and communicate those raw thoughts and vague imaginations with all readers, friends and folks.

10 thoughts on “ഭാവി ഭൂതമായപ്പോൾ..

    1. കഥ ഇണ്ടാക്കാനല്ലേ ബുദ്ധിമുട്ട്, കാര്യം പറയാൻ എളുപോം.പക്ഷെ എന്നാലും നമ്മൾ കഥ ഇണ്ടാക്കികൊണ്ടേ ഇരിക്കും, കാര്യോട്ട് പറയോമില്ല …

      Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: