നമ്മുടെ നാടിനു നല്ല ഡോക്ടർമാരെ, രാഷ്ട്രീയക്കാരെ, എഞ്ചിനീയർമാരെ, വക്കീൽമാരെ ഒക്കെ വേണം.പക്ഷെ ഇവരെയൊക്കെ വാർത്തെടുകണമെങ്കിൽ നമുക്ക് നല്ല അധ്യാപകരെ വേണം. ഒരു നല്ല വ്യക്തിയുടെയും , നല്ല പൗരന്റെയും ഒക്കെ പിന്നിൽ എന്നും ഒരു നല്ല അധ്യാപകനുണ്ടായി കാണും.
“തങ്ങളേക്കാൾ തങ്ങളുടെ ശിഷ്യർ വളരണം, വലുതാവണം, ഉയരണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു തൊഴിൽരംഗമേ ഈ ലോകത്തുള്ളൂ. അത് അധ്യാപനമാണ്. “
ഞാൻ ഇനി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത് ഒരു കഥയല്ല.മറിച്ച് നടന്ന സംഭവമാണ്. എന്റെ അമ്മ ഒരു അധ്യാപകയാണ്.അധ്യാപനത്തിന്റെ 37 വർഷങ്ങൾ പിന്നിട്ട് നിൽക്കുകയാണ് അമ്മ. കുറച്ച് വർഷങ്ങൾക്കു മുന്നേ, എന്റെ അപ്പൻ ബസിൽ യാത്രചെയ്യുമ്പോൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നഷ്ടമായി.അത് കിട്ടീത് രണ്ട് ചെറുപ്പകാർക്കാണ്. അപ്പൻ കൂട്ടുകാരന്റെ ഫോണിൽനിന്ന് എത്ര വിളിച്ചട്ടും അവർ ഫോൺ എടുത്തില്ല. ഒടുവിൽ അവർ കാൾ എടുത്തപ്പോൾ അവർ തെരക്കിലാണെന്നും, അവർക്കു സൗകര്യമില്ലാനൊക്കെയായി ദാർഷ്ട്യത്തിലുള്ള അവരുടെ മറുപടി. ഫോണിൽ അത്യാവശ്യമായി ആവശ്യമുണ്ടായിരുന്നു കുറച്ച് കോണ്ടക്ടസും രേഖകളും ഉള്ളതിനാൽ ഫോൺ തിരിച്ചു തന്നാൽ പൈസ തരാമെന്നുവരെ അപ്പൻ പറഞ്ഞ് നോക്കി. പക്ഷെ അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. അതിനു ശേഷം അവർ ഫോൺ സ്വിച്ച് ഓഫ് ആക്കി. കുറെ നേരത്തെ നിസ്സംഗത.പോലീസിൽ പരാതി കൊടുക്കാമെന്ന് കൂട്ടുകാരൻ പറഞ്ഞപ്പോൾ, നമ്മുക്ക് ഒരല്പം കൂടി കാത്തുനോക്കാം എന്ന് അപ്പൻ പറഞ്ഞു. എന്ത് ചെയ്യണമെന്ന് ആലോചിച്ചു അപ്പൻ വിഷമിച്ചിരിക്കുമ്പോൾ കൂട്ടുകാരന്റെ ഫോണിലേക്ക് അവർ തിരിച്ചു വിളിച്ചു.ഒരു പതറിയ സ്വരത്തിൽ അവർ പറഞ്ഞു – ” ഞങ്ങളോട് സർ ക്ഷമിക്കണം, ഞങ്ങൾക്കൊരു തെറ്റുപറ്റിയതാ. ഫോൺ ഞങ്ങൾ സർന്റെ അടുത്തേക്ക് എത്തിക്കാം “. പെട്ടെന്നുള്ള അവരുടെ മനോഭാവത്തിലെ മാറ്റം കണ്ട് അപ്പൻ അതിശയത്തോടെയും കൗതുകത്തോടെയും അവരോടു ചോദിച്ചു – “എന്താ നിങ്ങൾക്ക് പെട്ടെന്ന് ഇങ്ങനെ തോന്നാൻ കാരണം ? “. അവർ മറുപടി പറഞ്ഞു – “ഞങ്ങൾ ഫോൺ ഗാലറി നോക്കിയപ്പോൾ ഞങ്ങളുടെ ടീച്ചറെ കണ്ടു. ടീച്ചർ സർന്റെ ആരാണ്? “. “എന്റെ ഭാര്യയാണ് എന്ന് അപ്പൻ മറുപടി കൊടുത്തു.പിന്നീട് അവർ ഫോൺ തിരികെ നൽകുകയും, മാപ്പുചോദിക്കുകയുമെല്ലാം ചെയ്തു.
ഒരു ടീച്ചർ എന്നതിന് പുറമെ, സ്വന്തം അമ്മയെ പോലെ ആണ് അവർ ടീച്ചറെ കണ്ടിരുന്നത്. നീണ്ട കാലത്തെ അധ്യാപനജീവതത്തിനിടക്കെ അമ്മ ഒരുപാട് വിദ്യാർത്ഥികളെയും, ചിലരുടെയൊക്കെ മക്കളെയും വരെ പഠിപ്പിച്ചിട്ടുണ്ട്.അവർക്കൊക്കെ അമ്മയോടുള്ള സ്നേഹവും, ബഹുമാനവും, ആദരവും എന്നെ എന്നും അതിശയിപ്പിച്ചിട്ടുണ്ട്.നമ്മുടെ എല്ലാ ടീച്ചർമാർക്കും ഇതുപോലെ ഒരു നൂറു കഥകൾ പറയാനുണ്ടാകും.എല്ലാവരുടെ ജീവിതത്തിലും അവരെ സ്വാധീനിച്ച ടീച്ചർമാരുണ്ടാകും, അവരെയൊക്കെ നമ്മുക്ക് ഇന്ന് ഓർക്കാം. പറ്റുമെങ്കിൽ അവർക്കൊരു സ്നേഹസന്ദേശമയക്കാം.
എല്ലാ അധ്യാപകർക്കും എന്റെ ഹൃദയംനിറഞ്ഞ അധ്യാപകദിനാശംസകൾ…
©2020 robusta
Hello! i have nominated you for “The ideal inspiration blogger award” check here
https://wp.me/pcjt2z-4C
LikeLiked by 1 person
Thankyou dear.It’s been a real honour 😊. Kindly skip me from things i have to do 😬 & plz don’t get offended ✌️
LikeLiked by 1 person
Wonderful post!! My mother is too a teacher🍁🍁happiest teachers day to all the mothers too who are the first teachers of all their child😇😇
LikeLiked by 1 person
അതിന്റെ ഒരു മെച്ചം ഒന്നും കാണാനില്ലലോ ദേവിയെ .. പാവം ടീച്ചറമ്മ
LikeLiked by 1 person
😂😂
LikeLiked by 1 person
ഇളിക്ക് മാത്രം ഒരു കൊറവൂല. ആഞ്ജനേയ 🙏
LikeLiked by 1 person
😅ചിരി ആയുസ്സ് കൂട്ടും… അറിയില്ലേ
LikeLiked by 1 person
അതുശര്യാ, പക്ഷെ ഇങ്ങത്ത ചിരിക്കാരെ കൊണ്ടോവാൻ തറവാട്ടീന്നു ആള് വരൂന്ന് മാത്രം…🚑
LikeLiked by 1 person
Aa tharavaattilekk pokan thannalle njan ee padikkane😅
LikeLiked by 1 person
അയ്യോ അത് ശരിയാലോ😁
LikeLiked by 1 person
Tharavaattilek ennayalum ponallo… athinalle njan padikkane😅
LikeLiked by 1 person
അപ്പൊ ജയിച്ചാലും തോറ്റാലും അവടെ കേറികൂടാം 👍
LikeLiked by 1 person
Adhaan.. vere eth jolik kittum ee opertunity😇💪
LikeLiked by 1 person
മംഗളം ഭവന്തു 🤚
LikeLiked by 1 person
Reblogged this on By the Mighty Mumford.
LikeLiked by 1 person
Thanks for the support 😊✌️
LikeLiked by 1 person
ANY TIME!
LikeLiked by 1 person
😊
LikeLiked by 1 person
Amazing post..my Mom is also a teacher,ooopzz now principal ..I couldn’t agree more with what you said..I could relate it 😊👍🏻
LikeLiked by 1 person
റിട്ടയർ ആയില്ലേ? ഈ ടീച്ചർമാരുടെ മക്കളെകൊണ്ട് തട്ടിത്തടഞ് നടക്കാൻ മേലാണ്ടായോകണു 😬
LikeLiked by 1 person
Hahaha 😂..illa bro ..final year, she still looks young and energetic though..😊
LikeLiked by 1 person
Ningade mummyo. OMG. Santoor must see her immediately 😬
LikeLiked by 1 person
Don’t put our Dad peacefully enjoying his retirement life in to trouble 😜
LikeLiked by 1 person
Heh😊
LikeLiked by 1 person