നൂറിൽ തൊണ്ണൂറ്റിയൊൻപത് പേർക്കും ഇയ്യാളെ ഇഷ്ടമല്ല. ആ ഇഷ്ടമുള്ള ഒരാൾ ഞാനാണ്. കാര്യങ്ങൾ മുഖത്ത്നോക്കി പറയും, അതിപ്പോ രാജാവിനോടായാലുംശരി ദൈവംതമ്പുരാനോടായാലും ശരി. ഞാൻ ആദ്യമായി ഗൾഫിലെത്തിയ കാലഘട്ടത്തിലാണ് ഇങ്ങേരെ പരിചയപ്പെടുന്നത്. ഒരു ചെറിയ മനുഷ്യൻ, കറ പിടിച്ചത് പോലെ ഉള്ള പല്ലുകൾ, ഒരു ദുശീലവും ഇല്ല. നാസർക്കാ എന്നാണ് ഞാൻ വിളിക്കാറ്. സിമ്പിൾ ആണ് ആൾ . ഗൾഫിലെ ആദ്യ കാലങ്ങളിൽ ഏതോ സിനിമയിലൊക്കെ പറയുന്നപോലെ ഒരു തൃശ്ശൂർകാരന്റെ സ്റ്റൈലിൽ തമാശകളൊക്ക പറഞ്ഞ് എന്റെ പങ്കപ്പാട് ഒരുപാട് അലിയിച്ചുകളഞ്ഞിട്ടുണ്ട് പുള്ളി.
വ്യക്തിത്വം എന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിൽ അത് നാസർക്കയാണ്. ഒന്നിനും ആരുടെ മുന്നിലും തലകുനിക്കില്ല. പൈസേടെ കാര്യത്തിൽ ടീക് ടീക്. താത്കാലിക ലാഭങ്ങൾക്കുവേണ്ടി ആരുടെ കാലുപിടിക്കാനും തയ്യാറാകുന്ന ആളല്ല ഇദ്ദേഹം. തെറ്റ് ആരുടെ ഭാഗത്തുനിന്ന് വന്നാലും, അത് സ്വന്തം ചോരയായാലും ശരി, അത് ചൂണ്ടിക്കാണിക്കാനും തിരുത്തി കൊടുക്കാനും ആൾക്ക് ഒരു മടിയുമില്ല. അതുപോലെ തന്നെ നന്മ ചെയ്‌ത ആൾ സ്വന്തം ശത്രുവാണെങ്കിൽ പോലും അഭിനന്ദിക്കാനും നാസർക്ക മുന്നിലുണ്ടാവും. ആര് പറയുന്നു എന്നതിലല്ല മറിച്ചു എന്തുപറയുന്നു എന്ന് മാത്രമേ മൂപ്പരാള് നോക്കാറുള്ളൂ.ആടിന്റെ അത്രേ ഉള്ളൂ എങ്കിലും ആനയെ മറിച്ചിടാനുള്ള ശൗര്യമുണ്ട് മൂപ്പർക്ക്.
മൂപരെന്നോട് ഒരിക്കെ പറഞ്ഞ വാചകം എന്റെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു.-” ടാ മോനെ, എന്റെ വലിമ്മ എന്നോട് എപ്പളും പറയാറുണ്ട് – “വെറി ഒരിക്കെ തീരും, പക്ഷെ വെറിയിൽ പെട്ടത് തീരൂല്ലാന്ന് “”. ഈ വാചകത്തിനെ ആസ്പദമാക്കി ഒരു ചെറിയ കഥ എന്റെ മനസ്സിൽ വിരിഞ്ഞു – 50 വർഷൊക്ക മുന്നേ പത്തിരുപതു ഏക്കർ തെങ്ങുംപറമ്പുള്ള ഒരാൾ, തന്റെ തൊട്ടപ്പുറത്തുള്ള 20സെന്റുകാരന്റെ തൊടിയില് വീണ തേങ്ങ കാലുകൊണ്ട് തെക്കി തന്റെ പറമ്പിലേക്ക് ആക്കി . ആരും തന്റെ ചെയ്ത്ത് കണ്ടില്ലെന്നു വെച്ച കാരണവർക്ക് തനിക്ക് പണിപാളിയെന്ന് മനസിലായത്, കള്ള് ചെത്താൻ തെങ്ങിൽ കയറിയ കുമാരൻ ഈ മോഷണകഥ നാട്ടിലെങ്ങും പാട്ടാക്കിയപ്പോഴാണ്. 50 വർഷങ്ങൾക്കിപ്പുറം കാരണവരുടെ കുടുംബത്തിന് പണത്തിനും പത്രാസിനും ഒന്നും ഒരു കുറവുമില്ല. പക്ഷേ ആ വീട്ടിലെ ഓരോത്തരും ഇന്നും അറിയപ്പെടുന്നത് തേങ്ങാക്കള്ളന്റെ വീട്ടില്ലെ എന്ന മേൽവിലാസത്തിലാണ്.
നമ്മുടെ ജീവിതങ്ങളും പലപ്പോഴും ഈ കാരണവരുടെ പോലെ ആണ്. ആരെങ്കിലും നമ്മെ നോക്കിനില്കുന്നില്ലെന്ന് കണ്ടാൽ നമ്മുടെ നിലവാരം വളരെ താഴ്ന്ന് പോകുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ നമ്മൾ എളുപ്പവഴികളിലേക്ക്കും തെറ്റുകളിലേക്കും തിരിയുന്നു.നമ്മുടെ പ്രശ്നങ്ങൾ എന്നെന്നേക്കുള്ളതല്ല, പക്ഷേ നമ്മുടെ നല്ല വ്യക്തിത്വം എന്നും നമുക്ക് മുതൽകൂട്ടാണ്. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ഞാൻ എന്നും നാസർക്കയെയും, ആളുടെ വാക്കുകളെയും ഓർക്കും.
©2020 robusta
Nice👏
LikeLiked by 1 person
Thankyou Dr. Sunny 😬
LikeLiked by 1 person
😂😂
LikeLiked by 1 person
പേര് പറഞ്ഞില്ല
LikeLiked by 1 person
ഇപ്പൊ ഇട്ട പോസ്റ്റിന്റെ ഇടയിൽ പറഞ്ഞിട്ടുണ്ട് 😇
LikeLiked by 1 person
കിട്ടിപോയ്, യക്ഷി😬
LikeLiked by 1 person
😅😇
LikeLiked by 1 person
👍👍👍
LikeLiked by 1 person
😬
LikeLiked by 1 person