എട്ട് കുഞ്ഞുവയറുകരഞ്ഞു
അമ്മേ വിശക്കുന്നുവെന്ന്
ഒട്ടിയ വയറുമായി വറ്റിയ മുലയുമായ്
വെക്കമോടിയങ്ങോട്ടുമിങ്ങോട്ടും
തേടിയലഞ്ഞു തേങ്ങിക്കരഞ്ഞു
തൻകുഞ്ഞുങ്ങൾക്കു ജീവനാകാൻ
കുഴഞ്ഞുവീണിടുന്നിതാസൗരതാപത്താൽ
ഓടിയെത്തി തന്മക്കളെട്ടും
അന്ത്യമാത്രയെന്നുതോന്നിപ്പിക്കുമെന്നോണം
ദീർഘനിശ്വാസമിട്ടൂതന്നമ്മ
പറക്കമുറ്റാപിഞ്ചോമനകൾക്കുവേണ്ടി
ജീവിച്ചേമതിയാകു എന്നൊരുൾകാഴ്ച്ച
തെല്ലുമോർക്കാതെകുടഞ്ഞെഴുനേറ്റുവമ്മ
പാൽചുരത്താനിലാത്തമാറിടത്തിൽനിന്നു
തൻരക്തമേകിയമ്മ മക്കളോരോർക്കും
തോൽക്കില്ലയെന്നതിൻ പര്യായമായി
സ്വയമേകി മക്കൾക്കുജീവനേകി
പ്രാണനാകേണ്ട അച്ഛനുപേക്ഷിച്ചു
മനുഷ്യനോ ഓടിച്ചുകല്ലെറിഞ്ഞു
ഈ ഭൂമിതൻ അവകാശികൾ
എന്ന് അഹങ്കരിച്ചിരുപ്പൂമനിതൻ
പടിയിറക്കിഞങ്ങളെ പെരുവഴിയിലാക്കി
വീഴില്ല തളരില്ല ഈയമ്മതൻ മക്കൾ നാം
എന്നചിന്തയുണ്ട് ഞങ്ങൾക്കെന്നുമപയം



©2020 robusta
No word… great work👏👏👏👌
LikeLiked by 2 people
Thankyou dear.😊✌️ Is this your real name?
LikeLiked by 1 person
Nop.. My real name was posted in one of my posts😅😇
LikeLiked by 2 people
അത് തപ്പാൻ പോയ എന്നെ പറഞ്ഞാ മതീലോ 😬 മനശാസ്ത്ര വിദ്യാപ്രാന്തി
LikeLiked by 1 person
😅😅
LikeLike
❤️
LikeLiked by 1 person
😊✌️
LikeLiked by 1 person
I couldn’t understand the language but love this puppy 😍🐶
LikeLiked by 2 people
Its about a mama dogs plight
LikeLiked by 2 people
Well said !! 👌👌
LikeLiked by 1 person
നന്ദി ✌️😊
LikeLiked by 1 person